ബംഗാളില്‍ ബിജെപി ഓഫിസിന് തീയിട്ടു
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അസന്‍സോളില്‍ ബിജെപി ഓഫിസിന് തീയിട്ടു. പൗരത്വനിയമത്തിനെതിരേ സംസ്ഥാനത്ത് വന്‍പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി ഒരുസംഘം അജ്ഞാതര്‍ ബിജെപി ഓഫിസിന് തീക്കൊളുത്തിയതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഓഫിസ് പൂര്‍ണമായും കത്തിനശിച്ചു.
എന്നാല്‍, ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിയായ ബാബുല്‍ സുപ്രിയോയുടെ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് അക്രമമുണ്ടായത്.