ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ 209 അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ധര്‍ പറഞ്ഞു.

Update: 2019-05-27 03:57 GMT

അഗര്‍ത്തല: വെസ്റ്റ് ത്രിപുരയില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ കൂടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് ബിജെപി കാര്യകര്‍ത്ത ശിബു ദാസിന്റെ മൃതദേഹം പലയിടത്തും പരിക്കേറ്റ നിയയില്‍ കണ്ടെത്തിയത്. ഭാനിക്യ ചൗമുഹാനി ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കൊലപാതത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കോണ്‍ഗ്രസിന്റെ നിശബ്ദപിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന വക്താവ് നാബേന്‍ഡു ഭട്ടാചാര്യ ആരോപിച്ചു. സംഭവത്തില്‍ പോലിസ് കേസന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെ ഫടിക്‌ഛേറയില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടു ബിജെപി പ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 25 സിപിഎം പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ബിജന്‍ ധര്‍ സംഭവത്തില്‍ അപലപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ 209 അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ധര്‍ പറഞ്ഞു.




Tags:    

Similar News