ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ; പ്രതികളെ തിരിച്ചറിഞ്ഞ് പോലിസ്

Update: 2025-01-16 12:00 GMT

മുംബൈ: സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലിസ് പറഞ്ഞു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസില്‍ പോലിസ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തു. സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു.വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയിലായിരുന്നു.




Tags:    

Similar News