പൂനെ: പൂനെയില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട മലയാളിയെ കാണാനില്ല. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെ(40)യാണ് കാണാതായത്. സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിനടുത്താണ് കാര്‍ കൊക്കയിലേക്കു മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ വൈശാഖിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിതീഷ് ഷേലാരു മരിച്ചിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഏതാണ്ട് 200 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ് പോലിസ് വിശദീകരണം. അപകട ശേഷം ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ കാര്‍ കണ്ടത്. തുടര്‍ന്നു പോലിസെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നു നിതീഷ് ഷേലാറിന്റെ മൃതദേഹം ലഭിച്ചത്. പിന്നീട് വനംവകുപ്പ്, മുങ്ങല്‍വിദഗ്ധര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായിട്ടില്ല. കോമള്‍ ആണ് വൈശാഖിന്റെ ഭാര്യ. മക്കള്‍: അവന്തിക, അനിക.