ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ വൻ വർധന
അമേരിക്ക, യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഇറാൻ, സിങ്കപ്പൂർ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയച്ചത്.
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ ജൂൺ മാസത്തിൽ വൻ വർധന രേഖപ്പെടുത്തി. 23 ശതമാനം ഉയർന്ന് 359 ദശലക്ഷം ഡോളറാണ് കയറ്റുമതി ചെയ്തത്. 2690 കോടിയോളം വരുമിത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 292 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് കയറ്റി അയച്ചത്. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, മല്ലി, ജീരകം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ തൈലങ്ങൾ തുടങ്ങിയവയാണ് കയറ്റി അയച്ച പ്രധാന ഉൽപ്പന്നങ്ങൾ.
അമേരിക്ക, യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഇറാൻ, സിങ്കപ്പൂർ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയച്ചത്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കൊറോണ വൈറസ്ബാധയെ തടയാനും ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം നേരത്തേ വന്നിരുന്നു. ഇത് കയറ്റുമതിയിലുള്ള വളർച്ചയെ സഹായിച്ചിരിക്കാമെന്നാണ് കരുതുന്നത്.
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി 23 ശതമാനം വർധിച്ച് 2020 ജൂണിൽ 359 മില്യൺ ഡോളറായി (2,721 കോടി രൂപ). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 292 മില്യൺ ഡോളറായിരുന്നു (2,030 കോടി രൂപ). സ്‌പൈസ് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 2019 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇന്ത്യ 857,400 ടൺ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തു, 2018 ലെ ഇതേ കാലയളവിൽ ഇത് 825,340 ടണ്ണായിരുന്നു. 15,882.20 കോടി രൂപയുടെ സുഗന്ധ വ്യഞ്ജനങ്ങൾ ജൂൺ മാസത്തിൽ ഇന്ത്യ കയറ്റുമതി ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 14,665.77 കോടിയായിരുന്നു.