മുംബൈ: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും മഹാരാഷ്ട്ര സഹമന്ത്രിയുമായിരുന്ന ഏക്‌നാഥ് ഗെയ്ക്‌വാദ് (81) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1985 മുതല്‍ 2004 വരെ തുടര്‍ച്ചയായി നാലുതവണ ധാരാവിയില്‍നിന്നുള്ള എംഎല്‍എ ആയിരുന്നു.
1999ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹികനീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതല്‍ 2014 വരെ രണ്ടുതവണ ലോക്‌സഭാംഗവുമായി. 2017 മുതല്‍ 2020 വരെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു ഏക്‌നാഥ് ഗെയ്ക്‌വാദ്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്‌വാദ് മകളാണ്.