ബനാറസ് ഹിന്ദു സര്‍വലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചതായി പരാതി; സമരവുമായി ദലിത് വിദ്യാര്‍ഥി

Update: 2025-04-05 06:09 GMT
ബനാറസ് ഹിന്ദു സര്‍വലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചതായി പരാതി; സമരവുമായി ദലിത് വിദ്യാര്‍ഥി

വാരണാസി: ബനാറസ് ഹിന്ദു സര്‍വലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് വൈസ് ചാന്‍സലറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി ദലിത് വിദ്യാര്‍ഥി. ശിവം സോങ്കര്‍ എന്ന വിദ്യാര്‍ഥിയാണ് സീറ്റ് നിഷേധം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച് 21 ന് ആരംഭിച്ച സമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ബനാറസ് ഹിന്ദു സര്‍വലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പീസ് ആന്റ് കോണ്‍ഫ്‌ലിക്റ്റ് ആറ് സീറ്റുകള്‍ പ്രഖ്യാപിച്ചിരുന്നുവെന്നും അതില്‍ മൂന്നെണ്ണം ജെ ആര്‍ എഫ് വിദ്യാര്‍ഥികള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെന്നും ശിവം സോങ്കര്‍ പറയുന്നു. മൂന്ന് സീറ്റുകള്‍ പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് സോങ്കര്‍ വ്യക്തമാക്കി. എന്നാല്‍ അനുവദിച്ച സീറ്റുകള്‍ മൂന്നും ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്കായാണ് അനുവദിച്ചിരിക്കുന്നത്. പട്ടിക ജാതി സംവരണം സീറ്റുകളില്‍ ഉണ്ടായിരുന്നില്ലായെന്നും വിദ്യാര്‍ഥി ചൂണ്ടികാട്ടി. ജെ ആര്‍ എഫ് വിഭാഗത്തിന് കീഴിലുള്ള മൂന്ന് സീറ്റുകള്‍ നികത്തുന്നതില്‍ വകുപ്പ് പരാജയപ്പെട്ടെന്നും ഒഴിവുള്ള സീറ്റുകള്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് വിവേചനാധികാരമുണ്ടായിട്ടും തന്റെ കാര്യത്തില്‍ അത് ചെയ്തില്ലായെന്നും ശിവം സോങ്കര്‍ വ്യക്തമാക്കി.

അതേ സമയം, പ്രവേശന അപേക്ഷ പുനഃപരിശോധിക്കുമെന്ന് ആക്ടിങ് വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാതെ താന്‍ പ്രതിഷേധം അവസാനിപ്പിക്കില്ലായെന്ന് ശിവം അറിയിച്ചു.ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്കായുള്ള രണ്ട് സീറ്റുകള്‍ മാത്രമെ ലഭ്യമായിരുന്നുള്ളുവെന്നും അതിന്റെ അഡ്മിഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയായെന്നും സര്‍വകലാശാലയുടെ പ്രസ്താവനയില്‍ പറയുന്നു.രണ്ടാം റാങ്ക് ലഭിച്ചതിനാലാണ് സോങ്കറിന് പ്രവേശനം നേടാന്‍ കഴിയാഞ്ഞതെന്ന് സര്‍വകലാശാല അറിയിച്ചു. നിലവില്‍ ശിവം സോങ്കറിന്റെ ആവശ്യങ്ങള്‍ അംഗീകരക്കാന്‍ കഴിയില്ലായെന്നും അവ പി എച്ച് ഡി ചട്ടങ്ങള്‍ക്ക് എതിരാണെന്നും സര്‍വകലാശാലയുടെ വാദം.




Tags:    

Similar News