ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എയ്ക്കും സഹോദരനും കൊവിഡ്
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എംഎല്‍എ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരോള്‍ ബാഗ് മണ്ഡലത്തിലെ എംഎല്‍എ വിശേഷ് രവിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം, എംഎല്‍എയ്എക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എംഎല്‍എ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. തന്റെ മണ്ഡലത്തിലെ കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മൂന്നുതവണ എംഎല്‍എ സജീവമായി ഏര്‍പ്പെട്ടിരുന്നതായാണ് റിപോര്‍ട്ടുകള്‍. രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യജനപ്രതിനിധിയാണ് വിശേഷ്.