വിമാനത്താവളത്തിനു സമീപം ഡ്രോണ്‍; വിമാനം ഒരു മണിക്കൂര്‍ വൈകി
എന്നാല്‍ എവിടെ നിന്നാണു ഡ്രോണ്‍ വന്നതെന്നോ ആരാണ് ഇത് നിയന്ത്രിച്ചിരുന്നതെന്നോ കണ്ടെത്താനായില്ല.
ലണ്ടന്‍: ഹീത്രു വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറന്നത് യാത്രക്കാരെയും അധികൃതരെയും ആശങ്കയിലാഴ്ത്തി. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നു പുറപ്പെടാനിരുന്ന വിമാനങ്ങള്‍ ഒരു മണിക്കൂറോളം വൈകി. ചൊവ്വാഴ്ച വൈകീട്ട് പ്രാദേശിക സമയം അഞ്ചു മണിക്കായിരുന്നു സംഭവം.
എന്നാല്‍ എവിടെ നിന്നാണു ഡ്രോണ്‍ വന്നതെന്നോ ആരാണ് ഇത് നിയന്ത്രിച്ചിരുന്നതെന്നോ കണ്ടെത്താനായില്ല. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദാന്വേഷണം നടത്തുമെന്നും പോലിസ് പറഞ്ഞു. യൂറോപിലെ പ്രമുഖ വിമാനത്താവളമാണ് ഹീത്രു. സംശയകരമായ തരത്തില്‍ ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഗൈറ്റ്‌വിക് വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു. ഒരു ദിവസത്തിനുള്ളില്‍ 50ലധികം തവണയാണ് അന്നു ഡ്രോണ്‍ കണ്ടത്.