ഡല്‍ഹിയില്‍ നേരിയ ഭൂചലനം

Update: 2021-06-20 07:43 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം റിപോര്‍ട്ട് ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് 12:02ന് 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഡല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് ഉപരിതലത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജീവനോ സ്വത്തിനോ നാശനഷ്ടമുണ്ടായതായി റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അഞ്ച് ഭൂകമ്പ മേഖലകളില്‍ നാലാമത്തേതാണ് ഡല്‍ഹി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി ഡല്‍ഹിയുണ്ടായിരുന്നത് വളരെ അപൂര്‍വമാണ്. എന്നിരുന്നാലും മധ്യേഷ്യയിലോ ഉയര്‍ന്ന ഭൂകമ്പ മേഖലയായ ഹിമാലയന്‍ പ്രദേശത്തോ പോലും ഭൂചലനമുണ്ടാവുമ്പോള്‍ നഗരത്തില്‍ പ്രകമ്പനം അനുഭവപ്പെടുന്നുണ്ട്. ദേശീയ തലസ്ഥാനത്തുനിന്ന് 1,200 കിലോമീറ്റര്‍ അകലെയുള്ള താജികിസ്താനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Tags:    

Similar News