അഅ്‌സം ഖാന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്

Update: 2019-04-30 18:57 GMT

രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും എസ്പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അഅ്‌സം ഖാന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്. ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ 48 മണിക്കുറാണ് വിലക്ക്. ഈ മാസം ഇതു രണ്ടാം തവണയാണ് അഅ്‌സംഖാനെ കമ്മീഷന്‍ പ്രചാരണത്തില്‍ നിന്നു വിലക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രകോപനപരമായി സംസാരിച്ചനും മതവികാരം ഇളക്കിവിട്ടു എന്നതിനുമാണ് നടപടി എന്നു കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തു പരാമര്‍ശമാണ് ഖാന്‍ നടത്തിയതെന്നു വ്യക്തമാക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. രാംപൂരിലെ ബിജെപി സ്ഥാനാര്‍ഥി ജയപ്രദക്കെതിരേ അപകീര്ത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് കമ്മീഷന്‍ നേരത്തെ അഅ്‌സംഖാന് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നും വിലക്കിയത്. 

Tags:    

Similar News