തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്
രാഷ്ട്രീയക്കാര്‍ ഫേസ്ബുക്ക് വഴി വ്യാജവാര്‍ത്തപ്രചരിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലാവാറുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നത് തടയാനാണ് പുതിയ നിയന്ത്രണം.
കാലിഫോര്‍ണിയ: തിരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഇതിനായി പരസ്യ ചട്ടങ്ങളില്‍ മാറ്റം വരുത്താനാണ് ഫേസ്ബുക്ക് തീരുമാനം. ഇന്ത്യ, ഉക്രൈന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പുതിയ തീരുമാനം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടിയാണ് പരസ്യ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ ഫേസ്ബുക്ക് വഴി വ്യാജവാര്‍ത്തപ്രചരിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലാവാറുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നത് തടയാനാണ് പുതിയ നിയന്ത്രണം. തങ്ങളുടെ ഉദ്ദേശം പൂര്‍ണമാവില്ലെന്ന് അറിയാം. എന്നാലും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും-ഫേസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി. നൈജീരിയയില്‍ ഫെബ്രുവരിയിലും ഉക്രൈയിനില്‍ മാര്‍ച്ചിലും ഇന്ത്യയില്‍ ഏപ്രില്‍- മെയ് മാസങ്ങളിലുമാണ് തിരഞ്ഞെടുപ്പ്. മെയ് മാസത്തിലാണ് യൂറോപ്യന്‍ യൂനിയന്‍ തിരഞ്ഞെടുപ്പ്.