വിശാഖപട്ടണത്തെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപ്പിടിത്തം

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കംപ്യൂട്ടര്‍ ബ്ലോക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു.

Update: 2020-08-25 04:01 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപ്പിടിത്തം. വിശാഖപട്ടണം കൊമ്മാഡി ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകോളജില്‍ സജ്ജീകരിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവിടെ തീപ്പിടിത്തമുണ്ടായതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കംപ്യൂട്ടര്‍ ബ്ലോക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ക്വാറന്റൈന്‍ കേന്ദ്രത്തിലുണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് വ്യക്തമാക്കി. 

Tags:    

Similar News