ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഘം ചെയ്തു; പ്രതികള്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേര്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാക്രമണം. തങ്ങളുടെ ഭൂവുടമയുടെ മകളായ അഞ്ച് വയസുകാരിയെ ആണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഘം ചെയ്തത്. ഒക്ടോബര്‍ 16ന് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ 6,13,16 വയസുള്ള കുട്ടികള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള വീട്ടില്‍ താമസിക്കുന്നവരായിരുന്നു ഈ മൂന്ന് കുട്ടികളും എന്നാണ് വിവരം. പോക്‌സോ പ്രകാരം കേസെടുത്ത പോലിസ് മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ചെറിയ കുട്ടികള്‍ക്ക് നേരെ അടുത്തിടെ ഇത്തരത്തില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം ലഖിംപൂരിലെ സദര്‍ കൂട്ടാളി പോലിസ് സ്റ്റേഷന്‍ പരിസരത്ത് ഇത്തരത്തില്‍ 7 വയസുകാരിക്ക് നേരെ ലൈംഗികാക്രമണം നടന്നിരുന്നു. സംഭവത്തില്‍ ഏഴും എട്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് അറസ്റ്റിലായത്.