ഡ്രോണ്‍ പറത്തുന്നതിനും പാരാഗ്ലൈഡിങിനും ആറുമാസത്തേക്ക് നിരോധനം

ഭീകരരും സാമൂഹിക വിരുദ്ധരും റിമോട്ട് നിയന്ത്രിച്ച് പറത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പോലിസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു

Update: 2019-05-03 20:03 GMT

ഹൈദരാബാദ്: റിമോട്ട് കൊണ്ട് നിയന്ത്രിക്കുന്ന ഡ്രോണുകള്‍ പറത്തുന്നതിനും പാരാഗ്ലൈഡിങിനും ഹൈദരാബാദില്‍ ആറുമാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നു പോലിസ് അറിയിച്ചു. മെയ് അഞ്ചുമുതല്‍ നവംബര്‍ നാലുവരെയാണ് നിരോധനമെന്ന് പോലിസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഭീകരരും സാമൂഹിക വിരുദ്ധരും റിമോട്ട് നിയന്ത്രിച്ച് പറത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പോലിസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. വിലക്ക് ലംഘിച്ചാല്‍ പൊതുജന താല്‍പര്യം സംരക്ഷിക്കുന്നതിനു തടസ്സം നിന്നുവെന്ന കുറ്റത്തിനു സെക്ഷന്‍ 188ഉം ഇന്ത്യന്‍ പീനല്‍ കോഡിലെ മറ്റു വകുപ്പുകളും ഉപയോഗിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News