ജമ്മു കശ്മീര്‍ നാഷനല്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

Update: 2024-03-13 04:52 GMT

ന്യൂഡല്‍ഹി: നിയമവിരുദ്ധ സംഘടനെന്ന് പ്രഖ്യാപിച്ച് നയീം അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ നാഷനല്‍ ഫ്രണ്ടിനെ(ജെകെഎന്‍എഫ്) കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ നിയമപ്രകാരം അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതയെയും വെല്ലുവിളിച്ച് ജമ്മു കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താനും തീവ്രവാദത്തെ പിന്തുണയ്ക്കാനും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്നതായി കണ്ടെത്തിയെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തീവ്രവാദ ശക്തികളെ പിഴുതെറിയാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ കുറിച്ചു.

Tags:    

Similar News