മധുര: ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) മുന്‍ മന്ത്രി ജെന്നിഫര്‍ ചന്ദ്രന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കിഡ്‌നി തകരാറ് കാരണം മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996-2001 ലെ ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 1996ല്‍ തിരുചെണ്ടൂര്‍ നിയമസഭയില്‍ നിന്ന് ജയിച്ച ജെന്നിഫര്‍ ചന്ദ്രന്‍ 2001ല്‍ പരാജയപ്പെട്ടിരുന്നു. നേരത്തേ എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ചിരുന്ന ജെന്നിഫര്‍ ജില്ലാ ചുമതലയില്‍ നിന്ന് 2010ല്‍ നീക്കിയിരുന്നു. ഇതിനു ശേഷം പാര്‍ട്ടി വിട്ട അവര്‍ ഡിഎംകെയുടെ ഫിഷറീസ് വിങിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാവം വഹിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ഡിഎംകെയില്‍ ചേര്‍ന്നത്.
