ബീച്ചുകളിലെ പരസ്യ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവ

ബീച്ചുകളിലെ പരസ്യമദ്യപാനത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഗോവ സര്‍ക്കാര്‍. ഇതിനായുള്ള നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

Update: 2019-01-25 05:46 GMT
ന്യൂഡല്‍ഹി: ബീച്ചുകളിലെ പരസ്യമദ്യപാനത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഗോവ സര്‍ക്കാര്‍. ഇതിനായുള്ള നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. 29നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്നു ഗോവ വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കു രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

Tags:    

Similar News