റെയില്‍വേ ട്രാക്ക് കീഴടക്കി ഗുജ്ജാര്‍ സംവരണം സമരം; ട്രെയിന്‍ ഗതാഗതം തടസപെട്ടു
സമരത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായി റെയില്‍വ അധികൃതര്‍ അറിയിച്ചു. വെസ്‌റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ കോട്ട ഡിവിഷനില്‍ നിന്നുള്ള ഏഴ് ട്രെയിനുകളാണ് വഴി തിരിച്ചുവിട്ടത്.
ന്യൂഡല്‍ഹി: ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി ഗുജ്ജാര്‍ വിഭാഗത്തിന്റെ സംവരണ സമരം. രാജസ്ഥാനിലെ സാവായ് മഥോപൂര്‍ ജില്ലയിലാണ് സമരക്കാര്‍ റെയില്‍വേ ട്രാക്ക് കീഴടക്കിയത്. സമരത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായി റെയില്‍വ അധികൃതര്‍ അറിയിച്ചു. വെസ്‌റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ കോട്ട ഡിവിഷനില്‍ നിന്നുള്ള ഏഴ് ട്രെയിനുകളാണ് വഴി തിരിച്ചുവിട്ടത്. ഒരു സര്‍വീസ് റദ്ദ് ചെയ്യുകയും മൂന്നോളം സര്‍വീസ് വൈകിയുമാണ് ആരംഭിച്ചത്.
ഗുജ്ജാര്‍ നേതാവ് കിരോരി സിങ് വെള്ളിയാഴ്ചയാണ് തന്റെ അനുയായികള്‍ക്കൊപ്പം പ്രതിഷേധം ആരംഭിച്ചത്. ഗുജ്ജാറുകള്‍ ഉള്‍പ്പടെ അഞ്ച് വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ അഞ്ച് ശതമാനം സംവരണം വേണമെന്നാണ് സമരക്കാരുടെ ആവശ്യം.