ജയ്പുര്‍: സംവരണ പ്രക്ഷോഭത്തിന്റെ പുതിയ ഘട്ടവുമായി ഗുജ്ജാറുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചു ശതമാനം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഗുജ്ജാറുകള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭകാരികള്‍ മധോപൂരില്‍ റെയില്‍വേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്നു മുംബൈ- ഡല്‍ഹി ട്രെയിന്‍ ഗാതഗതം തടസ്സപ്പെട്ടു. അതേസമയം ഗുജ്ജര്‍ നേതാക്കളുമായി സംസാരിക്കാന്‍ മൂന്നംഗ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംവരണം ആവശ്യപ്പെട്ട് ഗുജ്ജറുകള്‍ 2007-2008 കാലത്തു നടത്തിയ പ്രക്ഷോഭങ്ങളില്‍ 70ലധികം പേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു