മുസ്‌ലിംങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത പഞ്ചായത്തുകള്‍ക്കെതിരെ ഹരിയാനാ സര്‍ക്കാരിന്റെ നടപടി
ഹരിയാന സംഘര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എസ്എസും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് നടപ്പാക്കിയ പദ്ദതിയെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎമ്മിന്റെ നാലംഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസിന്റെ വര്‍ഗീയവല്‍കരണത്തിന്റെ ഫലമാണ് ഹരിയാനയില്‍ കണ്ടതെന്നും, സര്‍ക്കാര്‍ കൂട്ടുനിന്ന കലാപമാണിതെന്നും എംപിമാര്‍ ആരോപിച്ചു. സംഘര്‍ഷത്തിന് പിന്നാലെ ക്യത്യമായ രേഖകളുള്ള മുസ്ലീം വിഭാഗക്കാരുടെ കെട്ടിടങ്ങളും വീടുകളും സര്‍ക്കാര്‍ ഇടിച്ചുനിരത്തുകയാണ്. അടിയന്തിരമായി സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും, ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്നും സംഘം ആവശ്യപ്പെട്ടുപാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകള്‍ക്ക് സംഘര്‍ഷത്തിലുള്ള പങ്കിനെ കുറിച്ച് ഹരിയാന പോലീസ് അന്വേഷണം തുടങ്ങി