ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസ് സജീവപരിഗണനയില്‍: കേന്ദ്ര നിയമമന്ത്രി
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ സജീവപരിഗണനയിലുണ്ടെന്ന് കേന്ദ്ര നിയമ നീതിന്യായ മന്ത്രി രവിശങ്കര്‍പ്രസാദ് അറിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിര്‍ദിഷ്ട ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസ് നീതിനിര്‍വഹണവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും മികവുറ്റ നിയമപ്രതിഭകളെ നീതിനിര്‍വഹണവ്യവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, വിവിധ സംസ്ഥാനങ്ങള്‍ക്കും ഹൈക്കോടതികള്‍ക്കുമിടയില്‍ ഏകാഭിപ്രായമില്ലാത്തതിനാലാണ് ഓള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസിന് രൂപീകരണം വൈകുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.