തൊഴിലില്ലായ്മ അതിരൂക്ഷം തന്നെ; കുറ്റസമ്മതവുമായി കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ 45 വര്‍ഷത്തിനിടെയുണ്ടായതില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ വിധത്തില്‍ ഉയര്‍ന്നതായാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്

Update: 2019-05-31 14:38 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന റിപോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുണ്ടായതില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ വിധത്തില്‍ ഉയര്‍ന്നതായാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകളാണ് ഇപ്പോള്‍ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം രാജ്യത്തെ ജനങ്ങളില്‍ 6.1 ശതമാനം പേരും തൊഴില്‍ രഹിതരാണ്. നഗര പ്രദേശങ്ങളിലെ 7.8 ശതമാനവും ഗ്രാമീണ യുവാക്കളില്‍ 5.3 ശതമാനവും തൊഴില്‍ രഹിതരാണ്. പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ 6.2 ശതമാനമാണെങ്കില്‍ സ്ത്രീകളില്‍ ഇത് 5.7 ശതമാനമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ 1972-73 കാലത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ നിരക്കിലാണെന്ന റിപോര്‍ട്ട് കഴിഞ്ഞ ജനുവരിയിലാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തുവിട്ടത്. എന്നാല്‍, മോദി സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍, രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ പിറ്റേന്നാണ് തൊഴിലില്ലായ്മ കണക്കുകള്‍ ശരിവച്ചത്.

Tags:    

Similar News