ജാതിമാറി വിവാഹം; ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവച്ചുകൊന്നു

ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.

Update: 2019-06-23 07:07 GMT

ഇന്‍ഡോര്‍: മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിന് മധ്യപ്രദേശില്‍ 21 വയസായ യുവതിയെ കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവച്ചു കൊന്നു. ബുള്‍ബുള്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.

എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ് രജാവത് എന്നയാളുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹ ശേഷം ആദ്യമായി വീട്ടില്‍ മാതാപിതാക്കളെ കാണാനെത്തി മടങ്ങുമ്പോഴാണ് സഹോദരന്മാര്‍ ഇവരെ വെടിവച്ചത്. വെടിയേറ്റ യുവതിയെ ഇന്‍ഡോറിലെ എംവൈഎച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സഹോദരങ്ങളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഇളയ ആളാണ് വെടിയുതിര്‍ത്തതെന്ന് പൊലിസ് പറഞ്ഞു. 

Tags:    

Similar News