യാസീന്‍ മാലിക് ആരോഗ്യവാനെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

യാസീന്‍ മാലികിന്റെ ആരോഗ്യ സ്ഥിതി വഷളായെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും തിഹാര്‍ ജയില്‍ ഡിജി സന്ദീപ് ഗോയല്‍ പറഞ്ഞു.

Update: 2019-08-05 05:37 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിമത നേതാവ് യാസീന്‍ മാലികിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള റിപോര്‍ട്ടുകള്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ തള്ളി. യാസീന്‍ മാലികിന്റെ ആരോഗ്യ സ്ഥിതി വഷളായെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും തിഹാര്‍ ജയില്‍ ഡിജി സന്ദീപ് ഗോയല്‍ പറഞ്ഞു.

ജെകെഎല്‍എഫ് നേതാവായ യാസീന്‍ മാലികിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഭാര്യ മുശാല്‍ ഹുസയ്ന്‍ മാലിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. യാസീന്‍ മാലിക് ജയിലില്‍ മരിച്ചുവെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയില്‍ അധികൃതരുടെ പ്രതികരണം. ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിനാണ് മാലിക് തടവ് ശിക്ഷയനുഭവിക്കുന്നത്. 

Tags:    

Similar News