എന്‍ഐഎ കസ്റ്റഡിയിലുള്ള കശ്മീര്‍ നേതാവ് യാസിന്‍ മാലിക് ഗുരുതരാവസ്ഥയിലെന്നു കുടുംബം

Update: 2019-04-21 03:48 GMT

ശ്രീനഗര്‍: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ കസ്റ്റഡിയില്‍ കഴിയുന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസിന്‍ മാലികിന്റെ ആരോഗ്യനില വളരെ മോശമായെന്നു കുടുംബം. ശ്രീനഗറിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുടുംബം ഇക്കാര്യം അറിയിച്ചത്. തന്നെ തടവിലിട്ടിരിക്കുന്നത് നിയമ വിരുദ്ധമാണെന്നാരോപിച്ചു എന്‍ഐഎ കസ്റ്റഡിയില്‍ നിരാഹാര സമരം അനുഷ്ഠിക്കുകയാണ് മാലിക്. ആരോഗ്യാവസ്ഥ വളരെ മോശമായ മാലിക് ആശുപത്രിയിലാണെന്നും കുടുംബം വ്യക്തമാക്കി. പത്തു ദിവസത്തോളമായി മാലികിനെ കാണാന്‍ തങ്ങളെ അനുവദിക്കുന്നില്ല. മാലിക് ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും ഇന്നലെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തങ്ങളെ അറിയിച്ചത്. അദ്ദേഹത്തിനെന്തെങ്കിലും സംഭവിക്കുമെന്ന ഭയത്തിലാണ് തങ്ങളിപ്പോള്‍- മാലികിന്റെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞു. വാര്‍ത്ത പുറത്തു വന്നതോടെ ലാല്‍ചൗക്ക് മേഖലയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. വ്യാപാരികള്‍ കടകളടച്ചു ബന്ദാചരിച്ചു. മാലികിന് എതെങ്കിലും സംഭവിച്ചാല്‍ ഇന്ത്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു ജെകെഎല്‍എഫ് വക്താവ് മുഹമ്മദ് റഫീഖ് ദര്‍ പ്രതികരിച്ചു. ഈ മാസം ആദ്യത്തിലാണ് 22വരെ മാലികിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. 

Tags:    

Similar News