ബംഗളൂരു: കര്‍ണാടകയിലെ ദര്‍വാദ് ജില്ലയിലെ കുമാരേശ്വരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. തൊഴിലാളികളടക്കമുള്ളവര്‍ കെട്ടിടത്തിനകത്തു കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.