കശ്മീരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആംനസ്റ്റി അപലപിച്ചു

Update: 2020-06-28 04:52 GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു. കഴിഞ്ഞ ദിവസം അര്‍ധസൈനികര്‍ക്ക് നേരെയുണ്ടായ വെടിവയ്പിലാണ് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും ഒരു സിആര്‍പിഎഫ് സേനാംഗവും കൊല്ലപ്പെട്ടത്.

    ഒരു കുട്ടിയെ നിയമവിരുദ്ധമായി കൊല്ലുന്നത് മനുഷ്യജീവിതത്തെയും മാനവികത മൂല്യങ്ങളെയും തത്വങ്ങളെയും പൂര്‍ണമായും അവഹേളിക്കുന്നതിനു തുല്യമാണെന്നു ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പ്രസ്താവിച്ചു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും വേണം. 1949ലെ ജനീവ വ്യവസ്ഥകളിലെ ആര്‍ട്ടിക്കിള്‍ 3 ന്റെ ലംഘനമാണിത്. സിവിലിയന്മാരെ കൊല്ലുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല. മൗലികാവകാശങ്ങളെ മാനിക്കാന്‍ സായുധ ഗ്രൂപ്പുകള്‍ക്ക് അന്താരാഷ്ട്ര നിയമപരമായ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബെജ്‌ബെഹാര പ്രദേശത്ത് സിആര്‍പിഎഫ് സേനയ്ക്കു നേരെ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനും ആണ്‍കുട്ടിക്കും പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Killing of Minor Boy in Kashmir Against The Fundamental Principles Of Humantiy





Tags:    

Similar News