കൊലപാതകം ഒരിക്കലും പ്രശ്‌നത്തിനു പരിഹാരമാവില്ലെന്ന് കശ്മീര്‍ ഗവര്‍ണര്‍
യുവാക്കളെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനും പുനരധിവസിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ജമ്മു: സായുധ സംഘടനകളിലെ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിലൂടെ പ്രശ്‌നത്തിനു പരിഹാരമാവില്ലെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. തെറ്റിദ്ധരിക്കപ്പെട്ട് വഴിതെറ്റിപ്പോവുന്ന യുവാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് സാധാരണ ജീവിതം നയിക്കാനാണു പ്രേരിപ്പിക്കേണ്ടത്. പോലിസ് അഭിനന്ദനാര്‍ഹമായ ജോലിയാണു നിര്‍വഹിക്കുന്നത്. എല്ലാ കൊലപാതകങ്ങളും വേദനാജനകമാണ്. എന്നാല്‍ കൊലപാതകം ഒരിക്കലും പരിഹാരമല്ല. യുവാക്കളെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനും പുനരധിവസിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.