വനാവകാശ നിയമം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇടതുപക്ഷ അംഗങ്ങളുടെ വാക്കൗട്ട്

എംപിമാരായ ടികെ രംഗരാജന്‍, കെകെ രാഗേഷ്, എളമരം കരിം, കെ സോമപ്രസാദ്, ബിനോയ് വിശ്വം, ജര്‍ണാദാസ് എന്നിവരാണ് വാക്കൗട്ട് നടത്തിയത്.

Update: 2019-11-21 08:57 GMT

ന്യൂഡല്‍ഹി: വനാവകാശ നിയമം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വനാവകാശ നിയമം അട്ടിമറിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഖനി മാഫിയകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇടത് അംഗങ്ങള്‍ സഭയില്‍ പറഞ്ഞു.

സുപ്രിംകോടതിയില്‍ കേസ് വന്നപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് വനാവകാശ നിയമത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. കോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റിന് വേണ്ടി വാദം ഉന്നയിക്കാതെ കേസ് തോറ്റ് കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടി ക്കണക്കിന് വരുന്ന ആദിവാസികളെ ഒഴിപ്പിക്കുന്നതിന് സുപ്രിംകോടതി ഈയിടെ ഉത്തരവിറക്കിയത്. ഈ വിഷയം അടിയന്തിര പ്രമേയത്തിലൂടെ പാര്‍ലമെന്റില്‍ കൊണ്ട് വരാന്‍ കെകെ രാഗേഷ് എംപി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് അനുമതി നിഷേധിച്ചു.

ബിപിസിഎല്‍ കമ്പനി ഓഹരി വില്‍ക്കാനുള്ള നീക്കത്തിനെതിരെ എളമരം കരീം എംപിയും നോട്ടീസ് നല്‍കിയെങ്കിലും അവതരണാനുമതി നിഷേധിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ഇടത്പക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി. എംപിമാരായ ടികെ രംഗരാജന്‍, കെകെ രാഗേഷ്, എളമരം കരിം, കെ സോമപ്രസാദ്, ബിനോയ് വിശ്വം, ജര്‍ണാദാസ് എന്നിവരാണ് വാക്കൗട്ട് നടത്തിയത്. 

Tags:    

Similar News