ജമ്മു: ജമ്മുകശ്മീരിലെ തൃകൂട്ടാ നഗറില്‍ 200ലധികം വീടുകള്‍ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തി. തൃക്കൂട്ടാ നഗര്‍ റെയില്‍വെ സ്‌റ്റേഷനടുത്തുള്ള മറാത്താ കഌസ്റ്ററിലാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ തീ പടര്‍ന്നത്. അതിശകതമായ കാറ്റ് കാരണം തീ പെട്ടെന്ന് കത്തിപടരുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബിഹാറില്‍നിന്നും ഉത്തര്‍ പ്രദേശില്‍നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളും കുറച്ച് റോഹിന്‍ഗ്യന്‍ കുടുംബങ്ങളുമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. നാല്‍പ്പതോളം താല്‍കാലിക കുടിലുകള്‍ പൂര്‍ണമായി കത്തി നശിച്ചതായും ശക്തമായ കാറ്റ് കാരണം ജനങ്ങള്‍ക്ക് ഒന്നും സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നും പ്രദേശവാസിയായ സംസുല്‍ അസ്‌ലം പറയുന്നു. തൊഴിലാളികളെല്ലാം നിസ്സാര പരിക്കുകളോടെ രക്ഷപെട്ടിട്ടുണ്ട്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.