മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു ഭീഷണിക്കത്ത്; യുവാവിനെതിരേ കേസ്
സംസ്ഥാന സെക്രട്ടറിയേറ്റില്‍ കയറി മുഖ്യമന്ത്രി ഫഡ്‌നാവിസിനെ ആക്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയത്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ആക്രമിക്കുമെന്ന് ഭീഷണിക്കത്ത് അയച്ച യുവാവിനെതിരേ കേസെടുത്തു. നന്ദേഡ് സ്വദേശി സന്തോഷ് കദാമിനെതിരേയാണ് ഐപിസി സെക്്ഷന്‍ 506(ക്രിമിനല്‍ ഭീഷണി) പ്രകാരം മറൈന്‍ ഡ്രൈവ് പോലിസ് കേസെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ കയറി മുഖ്യമന്ത്രി ഫഡ്‌നാവിസിനെ ആക്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ പരാതിയിലാണ് കത്തയച്ചയാളെ തിരിച്ചറിഞ്ഞതെന്ന് പോലിസ് പറഞ്ഞു.