ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ബിസ്‌കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം. പകരം ഇനിമുതല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കേണ്ടതാണന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചു. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തിലെ കാന്റീനില്‍ പോലും ഇനിമുതല്‍ ബിസ്‌കറ്റുകള്‍ നല്‍കരുതെന്നും അദ്ദേഹം ഉത്തരവിറക്കി.