മോദിയുടേത് മുന്നാക്ക ജാതി; പിന്നാക്ക വിഭാഗത്തില്‍ ഉള്‍പെടുത്തിയത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയെന്നു മായാവതി
ലഖ്നോ: മോദിയുടെ ജാതി മുന്നാക്ക വിഭാഗത്തില്‍ പെട്ടതാണെന്നും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പെടുത്തിയത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നും ബിഎസ്പി അധ്യക്ഷ മായാവതി. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലാഭം കൊയ്യാന്‍ വേണ്ടിയാണ് മോദി തന്റെ സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പെടുത്തിയത്. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ ബിജെപിക്കു ദലിതരോടുള്ള സമീപനം എല്ലാവര്ക്കും അറിയാമെന്നും ഈ തട്ടിപ്പു ഇനി ചിലവാകില്ലെന്നും മായാവതി പറഞ്ഞു. പിന്നാക്ക വിഭാഗത്തില്‍ നിന്ന് വരുന്ന ആളായതിനാല്‍ താന്‍ താഴ്ന്ന വിഭാഗത്തില്‍ പെട്ടവനാണ് എന്നു ബെഹന്ജിയും അഖിലേഷും കരുതുന്നവെന്നു കനൂജില്‍ സംസാരിക്കവെ മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം.