കുരങ്ങ് തന്റെ നെഞ്ചില്‍ തലചായ്ച്ചു ഉറങ്ങി; അപൂര്‍വ്വ നിമിഷത്തെ കുറിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയും ഒരു കുരങ്ങനും ഒന്നിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ എക്‌സില്‍ വൈറലായിട്ടുള്ളത്. കുരങ്ങ് തരൂരിന്റെ നെഞ്ചില്‍ കയറിയിരിക്കുന്നതും പഴം കഴിക്കുന്നതും പിന്നീട് കെട്ടിപിടിച്ച് ഉറങ്ങുന്നതുമാണ് ഫോട്ടോകളില്‍ ഉള്ളത്. ഇതേ കുറിച്ച് തരൂര്‍ പറയുന്നത് ഇങ്ങനെയാണ് . അസാധാരണമായ ഒരു സംഭവം ഇന്നുണ്ടായി. പൂന്തോട്ടത്തില്‍ ഇരുന്ന് പത്രം വായിക്കുകയായിരുന്ന എന്റെ മടിയിലേക്ക് ഓടിവന്ന് ഒരു കുരങ്ങ് കയറിഇരുന്നു. ഞാന്‍ അവന് രണ്ട് വാഴപ്പഴം കൊടുത്തു. അവന്‍ അത് കഴിച്ചുകഴിഞ്ഞ ഉടന്‍ എന്റെ നെഞ്ചില്‍ തലചായ്ച ഉറങ്ങി. ഞാന്‍ മെല്ലേ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴേ കുരങ്ങന്‍ ഇറങ്ങി ഓടിയെന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. കുരങ്ങിന്റെ കടിയേ തനിക്ക് ഭയമാണ്. എങ്കിലും കുരങ്ങിനോടൊപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ നന്നായി ആസ്വദിച്ചു. കുരങ്ങുമായുള്ള കൂടിക്കാഴ്ച സമാധാനപരവും സൗമ്യവുമായിരുന്നുവെന്നും തരൂര്‍ കുറിച്ചു.