മുംബൈ: ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത നിവിന്‍ പോളി സിനമയായ മൂത്തോന് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. പ്രശസ്ത സംവിധായന് അനുരാഗ് കാശ്യപ് ഹിന്ദി ഡയലോഗുകള്‍ എഴുതിയ മൂത്തോന്, ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ ഇരുപത്തിയൊന്നാം പതിപ്പിലാണ് പ്രദര്‍ശിപ്പിക്കുക.
റോഷന് മാത്യു ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ലക്ഷദ്വീപില്‍ നിന്നും 14 വയസുകാരന് തന്റെ മൂത്ത സഹോദരനെ അന്വേഷിച്ച് വരുന്നതാണ് കഥാ പശ്ചാത്തലം.
മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നിവര്‍ക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിന്റെ നിര്‍മാണ രംഗത്തുണ്ട്.