മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് നിര്യാതയായി

മൂന്നുമാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പമായിരുന്ന ബ്രിജിത്, ന്യുമോണിയ ബാധയെത്തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29 മുതല്‍ ചികില്‍സയിലായിരുന്നു.

Update: 2020-06-10 05:06 GMT

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത് ജോസഫ് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. മൂന്നുമാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പമായിരുന്ന ബ്രിജിത്, ന്യുമോണിയ ബാധയെത്തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29 മുതല്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കൊവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. മക്കള്‍: ജോളി (ബംഗളൂരു), മേഴ്സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്.

Tags:    

Similar News