ധര്‍മശാല: തന്റെ പിന്‍ഗാമിയായി ചൈന കൊണ്ടുവരുന്ന ദലൈലാമയെ വിശ്വാസികള്‍ അംഗീകരിക്കില്ലെന്നു ദിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. തന്റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഭാവിയില്‍ രണ്ടു ദലൈലാമമാരുണ്ടായേക്കാം. ഇന്ത്യയില്‍ നിന്നുള്ളതായിരിക്കും ഒരാള്‍. ചൈന കൊണ്ടുവരുന്നതായിരിക്കും മറ്റൊന്ന്. എന്നാല്‍ ചൈന കൊണ്ടുവരുന്ന ദലൈലാമയെ വിശ്വാസികള്‍ അംഗീകരിക്കില്ല- റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദലൈലാമ വ്യക്തമാക്കി. ദലൈലാമയും സംഘവും ഇന്ത്യയിലേക്കു പലായനം ചെയ്തതിന്റെ വാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദലൈലാമ. 60 ലക്ഷ വരുന്ന ടിബത്തന്‍ ബുദ്ധമത വിശ്വാസികളുടെ ആത്മീയ നേതാവാണ് ദലൈലാമ.