കൊറോണയെ നേരിടാന്‍ മന്ത്രം ചൊല്ലൂ; അനുയായികളോട് ദലൈലാമ
രോഗബാധിതര്‍ 'ഓം താരെ തുത്താരെ ടൂറെ സോഹ' എന്ന മന്ത്രം ചൊല്ലിയാല്‍ സമാധാനം ലഭിക്കുമെന്നും വിഷമങ്ങളില്‍ നിന്ന് മുക്തരാവുമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്
ലാസ: ചൈന ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ഭീഷണി ഇല്ലാതാവാന്‍ മന്ത്രം ചൊല്ലാന്‍ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ആഹ്വാനം. വുഹാനില്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപകമായ ആരോഗ്യ ഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് ഉപദേശം തേടിയ ഒരുകൂട്ടം ചൈനീസ് ഭക്തരോടാണ് ദലൈലാമയുടെ ഉപദേശം. ചൈനയിലുടനീളമുള്ള തന്റെ അനുയായികളും ബുദ്ധവിഹാരങ്ങളിലും 'താര മന്ത്രം' ചൊല്ലാനാണ് ദലൈലാമ ആവശ്യപ്പെട്ടത്. രോഗബാധിതര്‍ 'ഓം താരെ തുത്താരെ ടൂറെ സോഹ' എന്ന മന്ത്രം ചൊല്ലിയാല്‍ സമാധാനം ലഭിക്കുമെന്നും വിഷമങ്ങളില്‍ നിന്ന് മുക്തരാവുമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. പ്രസ്തുത മന്ത്രം ചൊല്ലിക്കൊണ്ട് ഒരു വോയ്‌സ് ക്ലിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ 106 ആയി ഉയര്‍ന്നതായാണു റിപോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1,300 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.