ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

അണുനശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുമെന്ന് മൈസൂര്‍ പാലസ് കമ്മിറ്റി അറിയിച്ചു.

Update: 2020-07-11 06:23 GMT

ബംഗളൂരു: ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. അണുനശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുമെന്ന് മൈസൂര്‍ പാലസ് കമ്മിറ്റി അറിയിച്ചു. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെ കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കര്‍ണാടകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 28,877 ആയി. 11,876 പേര്‍ രോഗമുക്തരായി. 16,531 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 470 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

Tags:    

Similar News