സുപ്രിംകോടതി ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും
ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എന്‍ വി രമണ. രാവിലെ പതിനൊന്നിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍.
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എന്‍ വി രമണ. രാവിലെ പതിനൊന്നിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍. ചുരുങ്ങിയ ആളുകള്‍ക്ക് മാത്രമേ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളൂ. അഭിഭാഷകര്‍ നല്‍കുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല.
ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എസ് എ ബോബ്‌ഡെ വിരമിക്കുന്ന ഒഴിവിലേക്കാണ് രമണയുടെ നിയമനം. ആന്ധ്ര ഹൈക്കോടതിയില്‍നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസാവുന്ന ആദ്യ ജഡ്ജിയാണ് എന്‍ വി രമണ. 2022 ആഗസ്ത് 26 വരെയാണ് എന്‍ വി രമണയുടെ കാലാവധി. റഫേല്‍, ജമ്മു കശ്മീര്‍, സിഎഎ- എന്‍ആര്‍സി അടക്കമുള്ള നിരവധി കേസുകളും എന്‍ വി രമണ പരിഗണിക്കും. എസ് എ ബോബ്‌ഡെയുടെ കാലയളവില്‍ ഒരു സുപ്രിംകോടതി ജഡ്ജിയെ പോലും നിയമിച്ചിരുന്നില്ല. പരമോന്നത കോടതിയിലെ ഒഴിവുകള്‍ നികത്താന്‍ രമണ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.