പൗരത്വ ഭേദഗതി ബില്‍: ഭരണഘടനാവിരുദ്ധമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍
ഭരണഘടനയുടെ ആമുഖത്തെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്ന ബില്‍ നിയമനിര്‍മ്മാണ അധികാരത്തിന് പുറത്താണ്. മതപരമായ അവകാശം ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ട മൗലികാവകാശമാണ്.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ മതേതര ജനാധിപത്യ ഭരണഘടനയുടെ നഗ്‌നമായ ലംഘനവും ഭരണഘടനാവിരുദ്ധമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. പാര്‍ലമെന്റ് നിയമം നിര്‍മ്മാണ ചരിത്രത്തില്‍ ഇതാദ്യമാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം അവകാശം നല്‍കുന്നത്.
പൗരത്വം നല്‍കുന്നതില്‍ മതപരമായ വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14 അനുച്ഛേദനം നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണ്. പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ കോടതിയില്‍ നിയമം ചോദ്യംചെയ്യപ്പെടുമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്‍ അവതരണത്തെ എതിര്‍ത്ത് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.
ഭരണഘടനയുടെ ആമുഖത്തെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്ന ബില്‍ നിയമനിര്‍മ്മാണ അധികാരത്തിന് പുറത്താണ്. മതപരമായ അവകാശം ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ട മൗലികാവകാശമാണ്. പൗരന്‍മാര്‍ക്ക് അവകാശപ്പെട്ട മതപരമായ അവകാശമാണ് നിയമത്തിലൂടെ നിഷേധിക്കുന്നതിന് പ്രേമചന്ദ്രന്‍ പറഞ്ഞു. വിവാദപരമായ പൗരത്വ നിയമ ഭേദഗതി ബില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി സര്‍ക്കുലേറ്റ് ചെയ്യണമെന്ന ഭേദഗതി പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു.