ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ നിര്‍മല സീതാരാമനും
ലോകമെമ്പാടുമുളള സ്ത്രീകളില്‍ ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംനേടിരിക്കുന്നത്.
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടംനേടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഫോബ്‌സ് മാസിക തയാറാക്കിയ ഈ വര്‍ഷത്തെ പട്ടികയിലാണ് നിര്‍മലാ സീതാരാമന്‍ 34ാം സ്ഥാനത്തായി ഇടംനേടിയത്.
2019ലെ പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഒന്നാമെത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിനെ ലഗാര്‍ഡെ രണ്ടാമതും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയും മൂന്നാം സ്ഥാനതെത്തി. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഷിനി നഡാര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും 54, 65 എന്നീ സ്ഥാനങ്ങളിലുണ്ട്.
ലോകമെമ്പാടുമുളള സ്ത്രീകളില്‍ ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംനേടിരിക്കുന്നത്.