കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിസമ്മതിച്ചതായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍

Update: 2019-04-01 15:23 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിസമ്മതിച്ചതായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യരൂപീകരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍.

സഖ്യരൂപീകരണം ചര്‍ച്ചചെയ്യാന്‍ കെജ്‌രിവാള്‍ തന്നെ സമീപിച്ചിരുന്നില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോട് ഷീല ദീക്ഷിതിനെയല്ല രാഹുല്‍ ഗാന്ധിയെയാണ് സന്ദര്‍ശിച്ചതെന്നും ദീക്ഷിതിനെ പ്രധാനപ്പെട്ട നേതാവായി കാണുന്നില്ലെന്നും കെജ്രിവാള്‍ പ്രതികരിച്ചു.

ബിജെപിയെ അധികാരത്തില്‍നിന്നൊഴിവാക്കാന്‍ സഖ്യം രൂപീകരിക്കാന്‍ തയ്യാറാവണമെന്ന് കെജ്രിവാള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ഷീലാ ദീക്ഷിതിന്റെ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് എഎപിയില്‍നിന്നുതന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ അടുത്തവര്‍ഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ കോണ്‍ഗ്രസിനെ നേരിടുമെന്നായിരുന്നു സഖ്യനീക്കത്തെ എതിര്‍ത്ത നേതാക്കള്‍ ചോദിച്ചത്. ഏഴു ലോക്‌സഭാ സീറ്റുള്ള ഡല്‍ഹിയില്‍ മെയ് 12നാണ് വോട്ടെടുപ്പ്. 

Tags:    

Similar News