ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന പ്രവര്‍ത്തിക്കുന്നത് യാഥാസ്ഥിക രീതിയില്‍ തന്നെയാണെന്നും എല്‍ജിബിടി വിഭാഗക്കാരെയും വ്യഭിചാരികളെയും അംഗീകരിക്കാനാവില്ലെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. സ്വവര്‍ഗബന്ധം ശിക്ഷാര്‍ഹമല്ലെന്ന സുപ്രീം കോടതി വിധിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സേനാ മേധാവി ഇക്കാര്യം പറഞ്ഞത്. സ്വവര്‍ഗബന്ധം ശിക്ഷാര്‍ഹമല്ലെന്നു സുപ്രിം കോടതി വിധിച്ചെങ്കിലും ഇത്തരം പാശ്ചാത്യ രീതികള്‍ സേനക്ക് അംഗീകരിക്കാനാവില്ല.
വളരെ അച്ചടക്കത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സേന. ഇതിനുള്ള ചട്ടങ്ങള്‍ സേനയിലുണ്ട്. അതിനാല്‍ തന്നെ സേനയില്‍ ഇത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി.