ബിഹാറില്‍ തബ്‌ലീഗ് ജമാഅത്തില്‍പ്പെട്ട ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്

Update: 2020-04-09 06:55 GMT

ന്യൂഡല്‍ഹി: ബിഹാറില്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധമുള്ള ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്. ബിഹാറിലെ തബ്‌ലീഗ് ജമാഅത്തിന്റെ അമീര്‍ മൗലാന ഫര്‍ഹാന്‍ നദ്‌വിയെ ഉദ്ധരിച്ച് മുസ്‌ലിം മിററാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ബിഹാറിലെ തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥിരം അംഗങ്ങള്‍, ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിപ്പോയ വിദേശത്തുനിന്നുള്ള അംഗങ്ങള്‍, ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ പരിപാടിയില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരില്‍ ആര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹം മുസ്‌ലിം മിററിനോട് വ്യക്തമാക്കി. ബിഹാറില്‍നിന്ന് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് അമീറിന്റെ പ്രതികരണം.

Tags:    

Similar News