തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: ബിജെപി വനിതാ നേതാവിന് ജാമ്യമില്ലാ വാറന്റ്
രാംപുര്‍(ഉത്തര്‍പ്രദേശ്): തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് ബിജെപി വനിതാ നേതാവും ചലച്ചിത്ര താരവുമായ ജയപ്രദയ്‌ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശിലെ ഒരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസിലാണ് നടപടി.
ഏപ്രില്‍ 20ന് കേസ് കോടതി വീണ്ടും പരിഗണിക്കും. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രാംപുര്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ജയപ്രദ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് സമാജ് വാദി പാര്‍ട്ടിയുടെ അഅ്‌സംഖാനോട് പരാജയപ്പെട്ടിരുന്നു.