ന്യൂഡല്‍ഹി: സംഘപരിവാരത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കി മോദി മന്ത്രിസഭ . പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളും തിരഞ്ഞെടുപ്പ് വിദഗ്ധരുടെ ആശങ്കകളും നിലനില്‍ക്കെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപോര്‍ട്ടിന് കേന്ദ്രം അംഗീകാരം നല്‍കിയത്. ബില്‍ ശൈത്യകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിയമസഭ- ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാണ് കമ്മിറ്റിയുടെ ശുപാര്‍ശ .ബില്ലിനെതിരെ വിമര്‍ശനരുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബില്ല് പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ പുതിയ നീക്കമാണ് ഇതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യയില്‍ ഇതൊരിക്കലും നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കേരള മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകും പറഞ്ഞു.