ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
മാര്‍ച്ച് 26ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് രണ്ടാംഘട്ടം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നകാര്യം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും. മാര്‍ച്ച് 26ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് രണ്ടാംഘട്ടം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നകാര്യം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ധസമിതികളുടെയും ശുപാര്‍ശകളുടെയും നിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അണ്‍ലോക്ക് രണ്ടാംഘട്ടത്തിന്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമെന്നതാണ് നിര്‍ണായക പ്രഖ്യാപനം.
മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാവില്ല. എന്നാല്‍, അഭ്യന്തര ട്രെയിന്‍ സര്‍വീസുകളും വിമാനസര്‍വീസുകളും കൂടുതല്‍ സജീവമാവും. അതേസമയം, വന്ദേഭാരത് മിഷന്‍ കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും വിദേശത്തുനിന്നും അനുവദിക്കുന്ന വിമാനസര്‍വീസുകള്‍.