ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
ഇതോടെ ബാങ്കിൽ നിന്നും കവർന്ന 31.7 കിലോഗ്രാം സ്വർണവും പോലിസ് കണ്ടെടുത്തു.
ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്കിൽ നിന്നും കൊള്ളയടിച്ച മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്. 13 കിലോഗ്രാം സ്വർണം വിഴിപ്പുരത്തുനിന്നും 700 ഗ്രാം ഉരുക്കിയ നിലയിൽ ചെന്നൈയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ ബാങ്കിൽ നിന്നും കവർന്ന 31.7 കിലോഗ്രാം സ്വർണവും പോലിസ് കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ സൂര്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊള്ളമുതൽ വീണ്ടെടുത്തത്.
13 കിലോ സ്വർണം വിഴിപ്പുരത്തെ ഇയാളുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. 700 ഗ്രാം സ്വർണം ഉരുക്കിയ നിലയിൽ ചെന്നൈ പല്ലാവരത്ത് നിന്നും കണ്ടെത്തി. സ്വർണം ഘട്ടംഘട്ടമായി ഉരുക്കി വിൽക്കാനായിരുന്നു സംഘത്തിന്‍റെ ശ്രമം. മുഖ്യപ്രതി മുരുകൻ ഉൾപ്പെടെ അഞ്ചുപേരെയാണ് കേസിൽ ഇതുവരെ പോലിസ് പിടികൂടിയത്.